കോലഞ്ചേരി: പള്ളികൾ ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് പൊലീസ് പിടിച്ചു നല്കുകയാണെന്നാരോപിച്ച് യാക്കോബായ സഭ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇന്നലെ സഭ ആസ്ഥാനമായ പുത്തൻകുരിശിൽ ചേർന്ന വർക്കിംഗ് കമ്മിറ്റിയാണ് പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചത്. ചോരക്കുഴി, കട്ടച്ചിറ പള്ളികളിൽ പൊലീസ് യാക്കോബായക്കാർക്കെതിരെ ഏകപക്ഷീയമായി ആക്രമണം നടത്തിയതായാണ് സഭ ആരോപിക്കുന്നത്.
• 29 ന് രാവിലെ 11 ന് ആലുവ റൂറൽ എസ്. പി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തും.
• മാർച്ച് 2 മുതൽ 6 വരെ എറണാകുളം ഹൈക്കോടതിയുടെ സമീപം സഭ മെത്രാപ്പോലീത്തൻമാരും, വൈദികരും, വിശ്വാസികളും റിലെ നിരാഹാര സമരം നടത്തും.