kamala-sadanandan
സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി. പെരുമ്പാവൂർ ഡിപ്പോ കൺവൻഷൻ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: സിവിൽ സപ്ലെസ് കോർപ്പറേഷന്റെ കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും പത്തു വർഷമായി ജോലി ചെയ്യുന്ന ദിവസ വേതനക്കാരെ സ്ഥിരപെടുത്തണമെന്ന് കേരള സ്റ്റേറ്റ് സപ്ലെകോ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി. പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡിപ്പോ പ്രസിഡന്റ് രാജേഷ് കാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി.എ. ജിറാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റജിമോൻ, സംസ്ഥാന കൗൺസിലംഗം കെ.എ. ഫിലോമിന, ഡിപ്പോ സെക്രട്ടറി വിനു ലാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജി പോൾ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.