award
ജില്ലാ പരിസ്ഥിതി ക്ലബ്ബിന്റെ മികച്ച പരിസ്ഥിതി കോ-ഓഡിനേറ്റർ പുരസ്കാരം പായിപ്ര ഗവ.യു.പി. സ്കൂളിലെ കെ.എം.നൗഫൽ ജില്ലാ കളക്ടർ എസ് സുഹാസിൽ നിന്നും ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ജൈവ വൈവിധ്യ ഉദ്യാന പദ്ധതിയിൽ മികച്ച പരിസ്ഥിതി കോഓഡിനേറ്റർ പുരസ്‌ക്കാരം ജില്ലാ കളക്ടർ എസ്.സുഹാസ് ഐ. എ.എസിൽ നിന്നും സ്‌കൂൾ പരിസ്ഥിതി ക്ലബ്ബ് കോഓഡിനേറ്റർ കെ.എം.നൗഫൽ പുരസ്‌കാരം ഏറ്റുവാങ്ങി.സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ , പി.ടി.എ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരിമോളം, മാതൃസംഗമം ചെയർപേഴ്‌സൺ നിഷ മുഹമ്മദ്, പി.ടി.എ. അംഗം പി.എം.നവാസ് തുടങ്ങിയവർ പങ്കെടുത്തു.