മൂവാറ്റുപുഴ: ജല അതോറിറ്റി റവന്യു ജില്ല അദാലത്ത് ഇന്ന് തൊടുപുഴ നഗരസഭ ടൗൺ ഹാളിൽ നടക്കും. മൂവാറ്റുപുഴ, കോതമംഗലം, പിറവം സബ്ഡിവിഷനു കീഴിൽ വരുന്ന ഉപഭോക്താക്കളുടെ വെള്ളക്കരം സംബന്ധിച്ച അപാകതകൾ, മീറ്റർ തകരാറുകൾ മൂലം അധിക തുക അടയ്‌ക്കേണ്ടതുമായി ബന്ധപ്പെട്ടവ, കണക്ഷൻ ലഭിച്ചിട്ട് ഇതുവരെ ബില്ലുകൾ ലഭിക്കാത്ത ഉപഭോക്താക്കൾ, റവന്യു റിക്കവറി, കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന ഉപഭോക്താക്കൾക്കും കുടിശിക നിലവിലുള്ള സർക്കാർഅർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അദാലത്തിൽ പങ്കെടുക്കാം. 29നകം അതാത് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.