കൊച്ചി: കരിങ്ങാച്ചിറ പമ്പ്‌ഹൗസിൽ ഇന്റർകണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ തൃപ്പൂണിത്തുറ വാട്ടർ സപ്ളൈ സബ് ഡിവിഷൻ ഓഫീസിന്റെ കീഴിൽ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര പഞ്ചായത്ത്, ഉദയംപേരൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് പൂർണമായും നാളെ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.