കൊച്ചി : കൊച്ചി നഗരസഭയുടെ 2020 -21 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ ടൗൺഹാളിൽ നടന്ന വികസന സെമിനാർ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷനായി. പി.ടി. തോമസ് എം.എൽ.എ ആശംസകൾ നേർന്നു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രതിഭാ അൻസാരി, സുനില ശെൽവൻ,. പി.എം. ഹാരിസ്, പി.ഡി. മാർട്ടിൻ, കൗൺസിലർ സുധ ദിലീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു. ദുരന്തനിവാരണ പദ്ധതി രേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് കിലയിൽ നിന്നുളള സ്റ്റേറ്റ് ഫാക്കൽറ്റി മെമ്പർ എസ്.രാജൻ സംസാരിച്ചു.