ആലുവ എയർപോർട്ട് ഇലക്ട്രിക്ക് ബസ് സർവീസ്
ആലുവ: ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക്ക് ബസ് (പവൻദൂത്) ഇന്ന് സർവീസ് ആരംഭിക്കും.
മെട്രോ യാത്രക്കാർക്ക് ബാഗേജുകൾ സഹിതം പവൻദൂത് ബസിൽ സിയാലിൽ എത്തിച്ചേരാനാകുമെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
ഫ്ലാഗ് ഓഫ് ചടങ്ങിൽ സിയാൽ എം.ഡി വി.ജെ. കുര്യൻ, കൊച്ചി മെട്രോ റെയിൽ എം.ഡി അൽകേഷ് കുമാർ ശർമ്മ എന്നിവരും പങ്കെടുക്കും.