കാലടി! കാലടി മണപ്പുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ 72-ാമത് ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ 6 ന്അഭിഷേകം, ധാര, അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവ നടന്നു. വൈകീട്ട് ഗാാനമേളയും അരങ്ങേറി. ഇന്ന് രാവിലെ 6 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ധാര, മഹാഗണപതി ഹോമം വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി 7 ന് ഗാനമേള, 8 മണിക്ക് നാടകം, നാളെ രാവിലെ പതിവ് പോലെ പ്രഭാത പൂജകൾക്ക് ശേഷം ഭജന ഉണ്ടായിരിക്കും. വൈകീട്ട് ഗാാനമേളയും അരങ്ങേറുംം. ശിവരാത്രി ദിനമായ 21 ന് പതിവ് പൂജകൾക്കു ശേഷം വൈകിട്ട് 6.45 ന് ഭക്തിഗാന മജ്ഞരി, പ്രഭാഷണം, 8.45ന് സാംസ്ക്കാരിക സമ്മേളനം ബെന്നി ബഹന്നാൻ എം.പി.ഉദ്ഘാടനം ചെയ്യും.കേന്ദ്ര മന്ത്രി വി.മുരളിധരൻ പങ്കെടുക്കും. ഭക്ത ജനങ്ങൾക്ക് മണൽപ്പുറത്തേക്ക് എത്തിച്ചേരാൻ താത്ക്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്.