പറവൂർ : മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിൽ ഗുരുത്വ 2020 ടെക്നിക്കൽ ഫെസ്റ്റ് തുടങ്ങി. പറവൂർ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന സമന്വയ ആർട്സ് ഫെസ്റ്റ് അവതാരക അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സഭ സെക്രട്ടറി ടി.എസ്. ബിജിൽകുമാർ, തിരക്കഥ രചയിതാവ് ഡിനോയ് പൗലോസ്, മാനേജർ ടി.എസ്. രാജീവ്, പ്രിൻസിപ്പൽ ഡോ. ശശികുമാർ, പി.ടി.എ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.നാളെ സമാപിക്കും.