accident-paravur-
വാഹാനപകടം

പറവൂർ : ദേശീയപാതയിൽ ചക്കുമരശേരിക്കും തുരുത്തിപ്പുറത്തിനുമിടയിൽ ഇന്നലെ ഉച്ചയോടെ മിനി ലോറിയിടിച്ച് . മുനമ്പം കവലയിലെ കെ.എസ്.ഇ.ബി ഓഫിസിലെ ലൈൻമാനായ ചെറായി സ്വദേശി ബാബുവിന് (48) ഗുരുതരമായി പരിക്കേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടപ്പാളിൽ നിന്നും എറണാകുളത്തേയ്ക്ക് പോയ മിനി ലോറി നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.