ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പട്ടേരിപ്പുറത്ത് രണ്ടാഴ്ച്ചയിലേറെയായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിനെതിരെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി വാട്ടർ അതോറിട്ടി ഓഫീസിലെത്തി. ഇതിനിടെ അൻവർ സാദത്ത് എം.എൽ.എ സ്ഥലത്തെത്തി.
കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ വലിക്കുകുന്നതിനായി കുഴിയെടുത്തതിനെ തുടർന്ന് പെെപ്പ് പൊട്ടിയതാണ് ണ് പട്ടേരിപ്പുറത്തുകാർക്ക് കുടിവെള്ളം മുടങ്ങാൻ കാരണം. വാട്ടർ അതോറിട്ടിയിലെ കരാർ ജീവനക്കാരുടെ സമരം അറ്റകുറ്റപ്പണിയെയും ബാധിച്ചു. കുടിവെള്ള ചോർച്ച കണ്ടെത്തുവാൻ ലീക്ക് ഡിറ്റക്റ്റർ തിരുവനന്തപുരത്ത് നിന്ന് കെണ്ടു വരുവാൻ എം.എൽ.എ നിർദേശം നൽകി. എം.എൽ.എ ഇടപ്പെട്ടതിനെ തുടർന്നാണ് ജനങ്ങൾ പിരിഞ്ഞുപോയത്. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടി, വാർഡ് മെമ്പറുമാരായ ലിസി സാജു, സതിഗോപി, ലിനേഷ് വർഗീസ്, മുഹമ്മദ് ഷെഫീക്, നസീർ ചൂർണ്ണിക്കര, രാജേഷ് പുത്തനങ്ങാടി, അജി കല്ലുപുരയ്ക്കൽ, ജോസ് ദാസ്, മണിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.