കൂത്താട്ടുകുളം: ബാപ്പുജി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷങ്ങൾ കേരള എഡ്യൂക്കേഷൻ സൊസൈറ്റി രക്ഷാധികാരി ഡെയ്സി ജേക്കബ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർപേഴ്സൺ പി.ശാന്തമ്മ തോമസ് അദ്ധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭ കുമാർ, ജനറൽ മാനേജർ മേരി സാമുവൽ, പി.ടി.എ പ്രസിഡന്റ് വി.എ കുര്യാച്ചൻ, പ്രിൻസിപ്പാൾമാരായ ബ്രീസി ജോർജ് അറയ്ക്കൽ, ഷോജി ജോസഫ്, മരിയ സഖറിയ, ജോഹജിയോ വർഗീസ്, സ്റ്റാഫ് സെക്രട്ടറി സദാമിനി ടി.ആർ. എന്നിവർ സംസാരിച്ചു.