മൂവാറ്റുപുഴ കേന്ദ്ര സർക്കാരിന്റെ പാചക വാതക വില വർദ്ധനക്കെതിരെയും ജനദ്രോഹ ബജറ്റിനെതിരെയും എൽ.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. കച്ചേരിത്താഴത്ത് നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ എൽദോ എബ്രാഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എൻ.അരുൺ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.പ്രഭാകരൻ, ടി.എം.ഹാരീസ്, എം.എ.എസഹീർ, കെ.എൻ.ജയപ്രകാശ്, ജോളി ജോർജ്ജ് നെടുങ്കല്ലേൽ, സോജൻ പിട്ടാപ്പിളിൽ, ഇ.ഐ.മത്തായി എന്നിവർ സംസാരിച്ചു.
..