foodball
പനയക്കടവ് മീസാൻ യുണൈറ്റ് ഫുട്‌ബോൾ ക്ലബ് സംഘടിപ്പിച്ച സോക്കർ ലീഗിൽ ജേതാക്കളായ ഹൂസ്റ്റൺസ് എഫ്.സിക്കുള്ള എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.രഗീഷ്‌കുമാർ, ഏഷ്യൻ മാരത്തോൺ സ്വർണമെഡൽ ജേതാവ് കെ.എച്ച്.ഉബൈദ് പറമ്പയം എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.

നെടുമ്പാശേരി: പനയക്കടവ് മീസാൻ യുണൈറ്റഡ് ഫുട്‌ബോൾ ക്ലബ് സംഘടിപ്പിച്ച സോക്കർ ലീഗ് സമാപിച്ചു. ഫൈനലിൽ 'കിംഗ് ഓഫ് ഇത്തിഹാദി'നെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴ്‌പ്പെടുത്തി ഹൂസ്റ്റൺസ് എഫ്.സി ജേതാക്കളായി. വിജയികൾക്ക് ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രഗീഷ്‌കുമാർ, ഏഷ്യൻ മാരത്തോൺ സ്വർണമെഡൽ ജേതാവ് കെ.എച്ച്. ഉബൈദ് പറമ്പയം എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. അഷറഫ് സൈബർ അധ്യക്ഷത വഹിച്ചു.