pippe-
പൈപ്പ് പൊട്ടിയത് നന്നാക്കുന്ന തൊഴിലാളികൾ

പമ്പിംഗ് രാത്രി ആരംഭിക്കാനുള്ള അടിയന്തര ശ്രമങ്ങൾ

കരാറുകാർക്ക് എം.എൽ.എ യുടെഉറപ്പ്

ജല അതോറിറ്റി ഓഫീസിൽ എൽ.ഡി. എഫ് സമരം

പറവൂർ : തെക്കേനാലു വഴിക്ക് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനാൽ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്ത് പ്രദേശങ്ങളിലും പറവൂർ നഗരസഭയുടെ ചില ഭാഗങ്ങളിലും കുടിവെള്ളം മുടങ്ങി.വി.ഡി. സതീശൻ എം.എൽ.എ യുടെ ഇടപെടൽ ഫലം കണ്ടു. കരാർ ജോലികൾക്കുള്ള പണം കിട്ടാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്നതിനിടയിലാണ് പൈപ്പ് പൊട്ടിയത്. എം.എൽ.എ കരാറുകാരുടെ യൂണിയൻ നേതാക്കളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മന്ത്രിയുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാമെന്ന് ഉറപ്പ് നൽകി. കരാറുകാർ തൊഴിലാളികളെ വിട്ടുനൽകുകയായിരുന്നുപമ്പിംഗ് രാത്രി ആരംഭിക്കാനുള്ള അടിയന്തര ശ്രമങ്ങൾ നടന്നുവരികയാണ്.

ഏഴിക്കര പഞ്ചായത്തിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു.

ഡി.വൈ.എഫ്.ഐ ടാങ്കറിൽ കുടിവെള്ളമെത്തിച്ചു.

കുടിവെള്ളം ലഭിക്കാതെ വലഞ്ഞ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഏഴിക്കര പഞ്ചാായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ‌ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളം എത്തിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, മേഖല സെക്രട്ടറി എം.എസ്. നവനീത്, വി.എസ്. സനോജ് തുടങ്ങിയവർ നേതൃത്വം നൽകി.