കൊച്ചി : ആരോഗ്യമുള്ള അസ്ഥി എന്ന ആശയത്തിന് ഊന്നൽ നൽകി ഐ.എം.എ കൊച്ചി മാർച്ച് ഒന്നിന് മിനി മാരത്തൺ നടത്തുന്നു. രാവിലെ 6ന് കലൂർ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന മാരത്തൺ തിരികെ സ്റ്റേഡിയത്തിൽ സമാപിക്കും. അഞ്ച്, പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് കാറ്റഗറിയാണുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെയാണ് മത്സരം. 10 കിലോമീറ്റർ വിജയിക്ക് 20000 രൂപയും 5 കിലോമീറ്റർ വിജയിക്ക് 10000 രൂപയും റണ്ണറപ്പുമാർക്ക് യഥാക്രമം 10,000, 5000 രൂപയും ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡലും ലഭിക്കും. ഐ.എം.എ ഹൗസിൽ നേരിട്ടും ഐ.എം.എയുടെ വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും 25 വരെ രജിസ്റ്റർ ചെയ്യാം. സുംബ ഡാൻസിന്റെ അകമ്പടിയോടുകൂടിയ വാം അപ്പും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഐ.എം.എ സ്‌പോർട്സ് വിംഗ് കൺവീനർ ഡോ. വിനോദ് പത്മനാഭൻ, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ, സെക്രട്ടറി ശാലിനി സുധീന്ദ്രൻ എന്നിവർ അറിയിച്ചു.