അങ്കമാലി .കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) യുടെ നേതൃത്വത്തിൽ മാർച്ച് 4 ന് സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാന വാഹന ജാഥക്ക് അങ്കമാലിയിൽ സ്വീകരണം നൽകി. യോഗത്തിൽ പ്രസിഡൻറ് കെ.കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി സി.കെ.ഹരിഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറിി ടി.പി.ദേേവസിക്കുട്ടി, യുണിറ്റ് സെക്രട്ടറിടി.പി.തോമസ്‌‌, കെ.കെ.രാജേഷ്, പി.ടിി.രാജീവ് ,എം.ഡി.ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.