കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും എൽ.ഡി.എഫ് സർക്കാർ കെടുകാര്യസ്ഥതയും സാമ്പത്തികധൂർത്തും തുടരുകയാണെന്ന് എൻ. ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം ജെ തോമസ് ഹെർബീറ്റ് പറഞ്ഞു. വില്ലേജ് ഓഫീസർമാരുടെ ശമ്പളസ്‌കെയിൽ നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ആർ വിവേക് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ .എസ് .സുകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി .പി ജാനേഷ് കുമാർ, ജില്ല പ്രസിഡന്റ് ആന്റണി സാലു, കെ. കെ .പ്രദീപ്, സിനു പി ലാസർ, കെ .പി .ഗിരീഷ്, വി .കെ .ശിവൻ, എം .എ .എബി, എസ് .എസ്. അജീഷ്, എസ് .എസ്. മനോജ്, നിഷാന്ത് മോഹൻ, ഉമേഷ് കുമാർ, ലിജോ ജോണി, എബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.