കൊച്ചി:പൗരസമത്വം കേരള സമൂഹത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി തേവര എസ്.എച്ച്.കോളജ് സ്പീക്കേഴ്‌സ് ഫോറവും ഗാന്ധിയൻ കൂട്ടായ്മയും ചേർന്ന് ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. അധികാര ,അവസര സമത്വങ്ങൾക്കായുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ടി.എം.വർഗീസ്, മത്തായി മാഞ്ഞുരാൻ, സഹോദരൻ അയ്യപ്പൻ, സി.കേശവൻ, പി.കെ. ഡീവർ തുടങ്ങിയവരെ സമ്മേളനം അനുസ്മരിച്ചു. എസ്.എച്ച് കോളജ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് പാലക്കാപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൗരസമത്വബോധം എല്ലാ പൗരന്മാർക്കും വേണ്ടിയുള്ള സേവനത്തിൽ നിന്നും തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.അഡ്വ.ജേക്കബ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.എ.ബി ടി.ജി. അദ്ധ്യക്ഷനായി.