കൊച്ചി: പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കെതിരെ അവബോധം നൽകുന്നതിനായി നന്മ സ്വാശ്രയ സംഘം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സൗത്ത് പറവൂർ പി.എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ നടത്തുന്നു. കേന്ദ്ര സർക്കാരിന്റെ സ്വദേശി സയൻസ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഡോ.ജോബിൻ.കെ.തോമസ് സെമിനാറിന് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9447079244, 8301883455