വൈപ്പിൻ : നായരമ്പലം നെടുങ്ങാട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി എം പി , എം എൽ എ , എ ഡി എം , ജനപ്രതിനിധികൾ, ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. ശുദ്ധജല ക്ഷാമം പരിഹരിക്കുക എന്ന കാര്യത്തിനു മാത്രമാണ് സന്ദർശനം. വൈപ്പിൻ കരയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണുന്നതിന് എസ് ശർമ്മ എം എൽ എ യുടെ ആവശ്യപ്രകാരം ജനപ്രതിനിധികളുടേയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടേയും കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം . മുൻ വിധികളില്ലാതെ തന്നെപ്രശ്‌ന പരിഹാരത്തിന് ഏവരും സഹകരിക്കണമെന്ന് ഹൈബി ഈഡൻ എം പി , എസ് ശർമ്മ എം എൽ എ എന്നിവർ അഭ്യർത്ഥിച്ചു.