വൈപ്പിൻ : പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്നതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി എല്ലാ സീറ്റിലും വിജയിച്ചു. കഴിഞ്ഞ പത്തുവർഷമായി യു ഡി എഫി ന്റെ ഭരണത്തിലായിരുന്നു സംഘം. ആകെ പോൾ ചെയ്ത 476 വോട്ടിൽ ഇരുനൂറിലേറെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് പാനലിൽ ഉള്ളവർ ജയിച്ചത്. പത്തു വർഷമായി പ്രസിഡണ്ടായിരുന്ന ടി പി ശിവദാസ് പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിജയികൾ :കെ സി ഗോപാലകൃഷ്ണൻ ( സുരേഷ്) , സി എച്ച് ഗോപാലകൃഷ്ണൻ ( കുട്ടൻ) , പി പി മനോഹരൻ , ടി വി മഹേഷ്, എം സി സുരേഷ് , സിന്ധു രവീന്ദ്രനാഥ്, രത്‌നവല്ലി, ലിസി ലാസർ, സരോജിനി ചന്ദ്രൻ