കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജനദ്റോഹ ബജറ്റിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി ജോസഫ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, നേതാക്കളായ സി.കെ വർഗീസ്, ബാബു പോൾ, പൗലോസ് മുടക്കൻന്തല, ജൂബി എം.വർഗീസ്, സാൽവി കെ.ജോൺ, സി.കെ വീരാൻ എന്നിവർ സംസാരിച്ചു.