പുത്തൻകുരിശ്:സെന്റ് തോമസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ആർട്‌സ് ഫെസ്റ്റ് കേളി യാക്കോബായ സഭ വൈദീക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ ചെയർമാൻ ജോബ് ജോർജ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പ്രൊഫ. വി .കെ യോയാക്കി, ശ്രീജ രവി, അർജുൻ രാജൻ, എസ് .ശരണ്യ എന്നിവർ സംസാരിച്ചു.