കോലഞ്ചേരി:മഴുവന്നൂർ പബ്ലിക്ക് ലൈബ്രറി നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.പി വർക്കി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം പി.കെ ബേബി, എൻ.കെ അനിൽകുമാർ, പ്രൊഫ. കെ.പി കുര്യാക്കോസ്, സി.ജി കേശവൻ, കുര്യൻ ഫിലിപ്പ്, എം.പി പൈലി, എസ് സുജാത എന്നിവർ സംസാരിച്ചു.