കോലഞ്ചേരി: മ​റ്റക്കുഴി ശിവപാർവതി ക്ഷേത്രത്തിലെ ശിവരാതി മഹോത്സവം നാളെ മുതൽ 26 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 7 ന് ശിവപുരാണ പാരായണം, വൈകീട്ട് 5.30 ന് ശിവപാർവതി പൂജ, 8 ന് കൊടിയേ​റ്റ്, ഭരതനാട്യം. ശനിയാഴ്ച രാവിലെ 8 ന് ഉത്സവബലി, പ്രസാദ ഊട്ട്, രാത്രി 8 ന് തിരുവാതിരകളി, കലാപരിപാടികൾ,തിങ്കളാഴ്ച വൈകീട്ട് 7.30 ന് ഭരതനാട്യം, രാത്രി 8 ന് നൃത്തനൃത്യങ്ങൾ, 9 ന് വിളക്കിനെഴുന്നള്ളിപ്പ്, ചൊവ്വാഴ്ച രാവിലെ 9 ന് ശീവേലി, വൈകീട്ട് 5 ന് പകൽപ്പൂരം, രാത്രി 8 ന് വിളക്കിനെഴുന്നള്ളിപ്പ്, ബുധനാഴ്ച രാവിലെ 10 ന് കലശാഭിഷേകം, 12 ന് ആറാട്ടുസദ്യ, വൈകീട്ട് 7 ന് നൃത്തനാടകം.