കൊച്ചി: ജെ.എസ്.എസിന്റെ യുവജന പ്രസ്ഥാനമായ ജെ.വൈ.എസിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജെ.എസ്.എസ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സ്വാഗതസംഘം ജെ.എസ്.എസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എൻ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. മാർച്ച് 29ന് എറണാകുളത്ത് ജി. ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം വിജയിപ്പിക്കുന്നതിനായി പി.ആർ ബിജു ചെയർമാനായും വി.കെ ഗൗരീശൻ ജനറൽ കൺവീനറായും ജെ.വൈ.എസിന്റെ എല്ലാ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവരടങ്ങുന്ന 51 കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സമ്മേളനം രാവിലെ 10ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എൻ രാജൻബാബു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ യോഗത്തിൽ പാർട്ടി സംസ്ഥാന സെന്റർ അംഗം അഡ്വ. കെ.വി ഭാസി, പി.ആർ.ബിജു, വി.കെ ഗൗരീശൻ, വി.കെ സുനിൽകുമാർ, ദീപൻ പാലക്കാട്, ഗോപകുമാർ വി.കെ, ഷിബു, റെജനീഷ് തുടങ്ങിയവർ സംസാരിച്ചു.