കൊച്ചി: പുത്തൻകുരിശ് വടവുകോട് പള്ളി ചടങ്ങുകൾ ഓർത്തഡോക്സ് വിഭാഗം വികാരിയുടെ തീരുമാനം അനുസരിച്ചാണ് നടക്കുന്നതെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മറ്റാരെങ്കിലും പള്ളിയിലോ പരിസരത്തോ ചടങ്ങുകൾ നടത്തുന്നെന്ന് വികാരി ചൂണ്ടിക്കാട്ടിയാൽ ഇവരെ തടഞ്ഞ് പൊലീസ് നീക്കം ചെയ്യണമെന്നും സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
ഫെബ്രു. 23 ന് വടവുകോട് സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ വിഭാഗം ചടങ്ങുകൾ നടത്തുമെന്ന ആശങ്ക മറുവിഭാഗം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടപെടൽ. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി ഒരുദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.