കൊച്ചി: വാട്ടർ ചാർജ്, മീറ്റർ റീഡിംഗ്, കണക്ഷൻ എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി മാർച്ച് 17 ന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ജില്ല അദാലത്ത് നടത്തുന്നു. വാട്ടർ സപ്ളൈ ഡിവിഷൻ കൊച്ചി - 18 ന്റെ കീഴിലുള്ള സബ് ഡിവിഷനുകളായ കളമശേരി. തൃപ്പൂണിത്തുറ, വടക്കൻ പറവൂർ, പുത്തൻകുരിശ് എന്നീ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കളുടെ പരാതികളാണ് പരിഗണിക്കുന്നത്. വാട്ടർ കണക്ഷൻ കിട്ടി ഇതുവരെയും രേഖകളൊന്നും കൈവശമില്ലാത്തവർക്കും ജില്ലാ അദാലത്തിൽ പങ്കെടുത്ത് നിയമാനുസൃതമായ ഇളവുകളോടെ കണക്ഷൻ നിലനിർത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ കണക്ഷൻ സംബന്ധിച്ചുള്ള പരാതികൾ ഈ മാസം 28 ന് മുമ്പായി അതാത് സബ് ഡിവിഷൻ കാര്യാലയങ്ങളിൽ നൽകി രസീത് കൈപ്പറ്റണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.