കൊച്ചി: പട്ടികജാതിക്കാരനാണെന്നത് കൊണ്ട് എറണാകുളം ചേരാനല്ലൂരിലെ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ സോപാന ഗായകൻ വിനിൽദാസിനെ പാടാൻ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരാനല്ലൂർ കച്ചേരിപ്പടിയിൽ ദളിത് ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.കെ.എസ് സംസ്ഥാന ജോ. സെക്രട്ടറി വി.ആർ ശാലനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.കെ.എസ് ജില്ലാ പ്രസിഡന്റ് വി.വി പ്രവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി എം.കെ ശിവരാജൻ, സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറി പി.എൻ സീനുലാൽ, പി.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ഒ സുരേന്ദ്രൻ, വി.കെ അയ്യപ്പൻ, പി.കെ.എസ് എറണാകുളം ഏരിയാ സെക്രട്ടറി കെ.വി ഷീബൻ, പി.കെ.എസ് ചേരാനല്ലൂർ ലോക്കൽ സെക്രട്ടറി കെ.കെ ശശി എന്നിവർ സംസാരിച്ചു.