വൈപ്പിൻ: ഭരണഘടനാ സംരക്ഷണസമിതി വൈപ്പിൻ മേഖല സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയും ആസാദി സംഗമവും 22 ന് നടക്കും. വൈകിട്ട് 4.30ന് പ്രതിഷേധറാലി ചെറായി ജുമാ-മസ്ജിദിൽനിന്നാരംഭിച്ച് മുനമ്പം കച്ചേരിപ്പടി മൈതാനിയിൽ എത്തിച്ചേരും. എസ്. ശർമ്മ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ സക്കരിയ പാലത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും. ടി. ശശിധരൻ, സി. വി. സുരേന്ദ്രൻ, ജമാൽ പാനായിക്കുളം എന്നിവർ പ്രഭാഷണം നടത്തും. പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, പള്ളിപ്പുറം ബസ്‌ലിക്ക വികാരി ഫാ. ഡോ. ജോൺസൺ പങ്കേയത്ത്, എടവനക്കാട് മഹല്ല് ഖത്തീബ് സലിംനദ്‌വി, പള്ളിപ്പുറം മഹല്ല് ഖത്തീബ് ഹസൻ അഹസനി, അഡ്വ. ബിൻസീർ പുത്തൻവീട്ടിൽ, ഡോ. അബ്ദുൾകരീം കളരിക്കൽ, ചെറായി മഹല്ല് പ്രസിഡന്റ് കെ. കെ. അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിക്കും.