കോലഞ്ചേരി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന പഠനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുമ്മനോട് ഗവ.യു.പി സ്കൂളിൽ ഇന്ന് നടക്കും. വൈകിട്ട് 4 ന് പട്ടിമറ്റം ജംഗ്ഷനിൽ വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷയാകും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി ലീല മുഖ്യ പ്രഭാഷണം നടത്തും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ ജോർജ് ബാസ്റ്റിൻ പഠനോത്സവ സന്ദേശം നൽകും. ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ജേക്കബ് പദ്ധതി വിശദീകരണവും, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ എന്നിവർ ഉപഹാര സമർപ്പണവും നടത്തും. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ പ്രഭാകരൻ കുന്നത്തുനാട്, ജിൻസി അജി കിഴക്കമ്പലം, കെ.കെ രാജു ഐക്കരനാട്,അമ്മുക്കുട്ടി സുദർശനൻ മഴുവന്നൂർ, കെ.സി പൗലോസ് തിരുവാണിയൂർ, പി.കെ വേലായുധൻ പുത്തൻകുരിശ്, ഷിജി അജയൻ പൂതൃക്ക, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കെ അയ്യപ്പൻകുട്ടി, ജോർജ് ഇടപ്പരത്തി, ജോളി ബേബി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, പഞ്ചായത്തംഗങ്ങളായ ഹാഫിസ് ഹൈദ്രാലി, എ.പി കുഞ്ഞുമുഹമ്മദ്, എം.എൻ കൃഷ്ണകുമാർ,ശ്യാമള സുരേഷ്, തുടങ്ങിയവർ സംസാരിക്കും.