vds
ചെറുവൈപ്പ് വി.ഡി.എസ് എൽ.പി സ്‌കൂളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എൽഐസിപറവൂർ ബ്രാഞ്ചിന്റെ ഉപഹാരം സ്‌കൂൾ മാനേജർ ടി.ജി വിജയൻ വിതരണം ചെയ്യുന്നു

വൈപ്പിൻ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ പറവൂർ ബ്രാഞ്ച് ചെറുവൈപ്പ് വി.ഡി.എസ് എൽ.പി സ്‌കൂളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മാനേജർ ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ഡി. നിഗേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ എം. മനോജ്, എ.എസ്. നിത, കെ.പി. ആന്റണി, സലിൽകുമാർ, ജോസ് ആന്റണി, പി.ടി. സതീശൻ, ആൻഡ്രിയ ആന്റണി എന്നിവർ പ്രസംഗിച്ചു.