വൈപ്പിൻ: പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളി പുറമ്പോക്കിൽ സ്ഥാപിച്ച കപ്പേള പള്ളി അധികൃതർ മാറ്റി സ്ഥാപിച്ചു. മുമ്പ് പൊതുവഴിയായിരുന്ന 3.08 ആർ സ്ഥലമാണ് പള്ളി ഇപ്പോൾ വിട്ടുനൽകിയത്. ഈ സ്ഥലത്തുണ്ടായിരുന്ന കപ്പേള ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പള്ളിവക ഭൂമിയിലേക്ക് മാറ്റി. മതിൽ പൊളിച്ചുനീക്കുകയും ചെയ്തു. ഹൈക്കോടതിയിൽ പള്ളി നൽകിയ റിവ്യൂഹർജി തള്ളിയതിനെ തുടർന്നാണ് നടപടി.
പുറമ്പോക്ക് ഭൂമി കൈയേറി പൊതുവഴിയടച്ച് പള്ളി കൈവശമാക്കിയ ഭൂമി വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് പുതുവൈപ്പ് തുണ്ടിയിൽ ഷൈൻസൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നത്.