പെരുമ്പാവൂർ: കാലങ്ങളായി തകർന്നു കിടക്കുന്ന പോഞ്ഞാശ്ശേരിമഞ്ഞപ്പെട്ടി റോഡിന്റെ പുനർനിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചക്രസ്തംഭനസമരം നടത്തി. ഒന്നരവർഷമായി പൊതുമരാമത്തുവകുപ്പ് ഫണ്ട് അനുവദിച്ചിട്ടും, നിരുത്തരവാദനിലപാട് എടുക്കുന്ന ജനപ്രതിനിധികൾക്കെതിരെ ശക്തമായസമരപരിപാടികളുമായി മുന്നോട്ട്‌പോകുമെന്ന് നേതാക്കൾ അറിയിച്ചു. നായരുകവല മുതൽ തുറപ്പാലം വരെയുള്ള ഭാഗം കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത സ്ഥിതിയിലാണ് . സമരം സിപിഎം ഏരിയകമ്മിറ്റി അംഗം എം .ഐ ബീരാസ് ഉദ്ഘാടനം ചെയ്തു. കെ എം അൻവർഅലി, എം എ അനൂപ്, മാഹിൻകബീർ, സി സി ഷൈനു, എം എം ഹനീഫ, പി എം ശിഹാബ്, ഇ എ മണി എന്നിവർ സംസാരിച്ചു.