tourism
കൂവപ്പടി പഞ്ചായത്തിലെ നെടുമ്പാറ ചിറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ടൂറിസം ,സഹകരണ ,ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിർവഹിക്കുന്നു

പെരുമ്പാവൂർ: വിനോദ സഞ്ചാരികളുടെ പറുദീസയായ കോടനാടിലെ നെടുമ്പാറ ചിറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി ശ്രീ.കടകംപ്പള്ളി സുരേന്ദ്രൻ നിർവഹിച്ചു. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ നിയമസഭ സ്പീക്കർ പി.പി.തങ്കച്ചൻ മുഖ്യാതിഥിയായി. കോടമഞ്ഞിന്റെ നാടായ കോടനാടിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.നിരവധി വിദേശ സ്വദേശ വിനോദസഞ്ചാരികൾ എത്തുന്ന ഈ പ്രദേശങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. ഇക്കോ ടൂറിസം വികസനത്തിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ.അഷറഫ് ,എക്‌സ് എം.എൽ.എ സാജു പോൾ, മുൻ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ബാബു ജോസഫ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ,വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാകൃഷ്ണകുമാർ ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി.പ്രകാശ് ,ടൂറിസം ജോയിന്റ് ഡയറക്ടർ കെ.രാജ് കുമാർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സാബു പാത്തിക്കൽ, മെമ്പറന്മാരായ പി.ശിവൻ ,മിനിമോൾ പൗലോസ് ,സി.ബി. സാജൻ ,ഫെജിൻ പോൾ, സാനി ജോർജ്ജ് ,കെൽ എം.ഡി.കേണൽ ഷാജി എം വർഗീസ് ,ഫോറസ്റ്റ് എ.സി.എഫ് ജയമാധവൻ ,ഡിറ്റിപിസി സെക്രട്ടറി വിജയകുമാർ ,കോടനാട് എസ്.സി.ബി പ്രസിഡന്റ് വിപിൻ കോട്ടേക്കുടി തുടങ്ങിയവർ പങ്കെടുത്തു.

വൺഡേ ടൂറിസം പദ്ധതി

നെടുമ്പാറ ചിറയിൽ പെഡൽ ബോട്ടിംഗ് ചിൽഡ്രൻസ് പാർക്ക് , നടപ്പാതകൾ , ചിത്രശലഭപാർക്ക് ,വിവിധ തരം വളർത്തു മത്സ്യങ്ങൾ എന്നിവയുടെ സൗന്ദര്യം ആസ്വദിക്കാം വൺഡേ ടൂറിസം പദ്ധതിക്കായി കുറഞ്ഞ ചിലവിൽ തെരഞ്ഞെടുക്കാവുന്ന ഇടമായി ഈ പ്രദേശം മാറുകയാണ് .കോടനാട് എത്തുന്ന വിനോദസഞ്ചാരികൾക്ക് കപ്രിയക്കാട് അഭയാരണ്യവും ,നെടുമ്പാറ ചിറയിൽ ബോട്ടിഗും ,പാണംകുഴി പുഴയോരവും ,ഡിറ്റിപിസിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹരിത ബയോപാർക്കും ,പാണിയേലി പോരും ഒരു ദിവസം കൊണ്ട് സന്ദർശിക്കാൻ കഴിയും.