vana-vilpanashala
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ ചിറ ടൂറിസം സെന്ററിൽ വനം വകുപ്പ് നേരിട്ട് നടത്തുന്ന വനവിഭവ വില്പനശാല അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ ചിറ ടൂറിസം സെന്ററിൽ വനം വകുപ്പ് നേരിട്ട് നടത്തുന്ന വനവിഭവ വില്പനശാല തുറന്നു. കാട്ടുതേൻ, മുളയരി ,കല്ലൂർ വഞ്ചി ,ഇഞ്ച ,താളിപ്പൊടി ,ചന്ദന സോപ്പ് ,ദന്തപ്പാല എണ്ണ ,തെളളിപ്പൊടി ,കുരുമുളക് കുടമ്പുളി ,ഏലം ,രക്തചന്ദനം, സാൻഡൽ പൗഡർ ,തേയില എന്നിവ ഇവിടെ ലഭിക്കും .ഇക്കോ ഷോപ്പ് ഉദ്ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ ജയ മാധവൻ ,ബാബു ജോസഫ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി.പ്രകാശ്, ഗ്രാമ പഞ്ചായത്തംഗം പി.ശിവൻ ,ഫെ ജിൻ പോൾ ,മിനി പോൾ ,റേഞ്ച് ഓഫീസർ അനീഷ സിദ്ധിക് ,പി.വി.ജോസഫ് ,പി.പി.എൽദോ ,വിനയൻ ,അജീഷ്, ബിനോയ് അരീക്കൽ ,എം.ഡി. ബാബു മുതലായവർ പങ്കെടുത്തു.