കോലഞ്ചേരി: തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജന്റർ റിസോഴ്സ് സെന്ററുമായി സഹകരിച്ച് ശനിയാഴ്ച രാവിലെ 10 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രീ മാരിറ്റൽ കൗൺസിലിംഗ് നടക്കും. കുടുംബ ജീവിതം എങ്ങനെ സന്തോഷപ്രദമാക്കാം എന്ന വിഷയത്തിൽ മഹാരാജാസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.മേരി മെറ്റിൽഡ ക്ളാസെടുക്കും.