കോലഞ്ചേരി: വളയൻ ചിറങ്ങര ഗവ.എൽ.പി സ്കൂളിലെ പുതിയ അക്കാഡമിക് ബ്ളോക്കിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11.30 ന് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവഹിക്കും. ഒരു കോടി എട്ടു ലക്ഷം രൂപ ഉപയോഗിച്ചാണ് അത്യാധുനീക നിലവാരത്തോടെ കെട്ടിടം നിർമ്മിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ ചടങ്ങിൽ പങ്കെടുക്കും.