പിറവം: എസ്.എൻ.ഡി.പി. യോഗം നോർത്ത് മുളക്കുളം ശാഖയുടെ കീഴിലുള്ളള ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിലെെ മൂന്നാമത് പ്രതിഷ്ഠാദിന വാർഷികം വിവിധ പരിപാാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ ശാന്തി, സുരേഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സാംസ്കാരിക സമ്മേളനം കടത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശേരിൽ ഉദ്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരം സ്വർണമെഡൽ ജേതാവ് ഉഷാ റെജി, ആവണി സജി, കുമാരി സാന്ദ്രാ സജീവ് ,ഉഷാ ഗോപാലകൃഷ്ണൻ എന്നിവർക്ക് അനുപ് ജേക്കബ് എം.എൽ.എ സ്ത്രീശക്തി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ശാഖാ പ്രസിഡന്റ് പി.കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. യൂണിയൻ കൗൺസിലർ ബാബു കടത്തുരുത്തില്ല പി.എസ്.സി. കോച്ചിംഗ് സെന്റർ ഉദ്ഘാടനംം ചെയ്തു.നഗരസഭ കൗൺസിലർ അജേഷ് മനോഹർ , ഉഷാ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.നാടകം ഉൾപ്പെടെയുള്ള കലാപരിപാടികളും ഉണ്ടായിരുന്നു.