കിഴക്കമ്പലം: പൊയ്യക്കുന്നം മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവവും താലപ്പൊലിയും നാളെ തുടങ്ങി ഞായറാഴ്ച സമാപിക്കും.നാളെ രാവിലെ 7ന് മൃത്യുഞ്ജയഹോമം, 8ന് ശീവേലി എഴുന്നള്ളിപ്പ്, 11ന് ഓട്ടൻതുള്ളൽ, വൈകീട്ട് 7.45ന് തിരുവാതിര, 8.00ന് പ്രസാദ ഊട്ട്, 8.15 ന് കലാസന്ധ്യ ,ശനിയാഴ്ച വൈകീട്ട് 5ന് നട തുറക്കൽ, 8ന് നൃത്തസന്ധ്യ ഞായറാഴ്ച വൈകീട്ട് 5.ന് നട തുറക്കൽ, 6ന് പഞ്ചവാദ്യം, 7.30ന് അത്താഴപൂജ, 8ന് താലപ്പൊലി, 9.ന് പ്രസാദ ഊട്ട്, 9.30ന് ചാക്യാർകൂത്ത്.