കൊച്ചി: കേരള ലാഫ്റ്റർ യോഗ ട്രെയ്‌നർ എസ്.വി. സുനിൽകുമാറിനെ സംസ്ഥാനത്തെ ലാഫ്റ്റർ യോഗ അംബാസിഡറായി തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ സ്ഥാപകനായ ഡോ. മദൻ കഡാരിയും സഹ സ്ഥാപക മാധുരി കഡാരിയുമാണ് പ്രഖ്യാപനം നടത്തിയതെന്ന് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി ലാഫ്റ്റർ യോഗയുടെ ട്രെയ്‌നറായി പ്രവർത്തിക്കുന്ന സുനിൽ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലനം നൽകുന്നു.