sndp-thakkumpuram
തെക്കുംപുറം ശാഖയിലെ ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റ് വാർഷികം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : തെക്കുംപുറം എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പല്പു സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബയൂണിറ്റിന്റെ പതിനെട്ടാമത് വാർഷികം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഹരേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ‌‌ശാഖാ സെക്രട്ടറി സി.എസ്. ബൈജു, വൈസ് പ്രസിഡന്റ് ഗീതാ സന്തോഷ്, കുടുംബയൂണിറ്റ് കൺവീനർ പ്രീതി ദിലീപ്, ജോയിന്റ് കൺവീനർ പ്രമീള ശശി, യൂണിയൻ കമ്മിറ്റിഅംഗം ബബിത ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് സീനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പിൽ ഒന്നം സ്ഥാനം ലഭിച്ച നീരജ രാജീവിനെ അനുമോദിച്ചു.