sndp-primaraage-class-
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ നടത്തിയ വിവാഹപൂർവ കൗൺസിലിംഗ് കോഴ്സിന്റെ സർട്ടിഫിക്കറ്റുകൾ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ വിതരണം ചെയ്യുന്നു

പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ഏഴുപതാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.