കുറുപ്പംപടി: ഇളമ്പകപ്പിള്ളി സെന്റ് ജോർജ്ജ് ദേവാലയ വെഞ്ചിരിപ്പും, വിശുദ്ധ ഗീവർഗീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളും 22, 23 തീയതികളിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 5.30ന് ദേവാലയ വെഞ്ചിരിപ്പ്. വി.കുർബാന, കൊടിയേറ്റ് ബിഷപ്പ് മാർ തോമസ് ചക്യത്തിന്റെ കാർമ്മികത്വത്തിൽ. തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രസംഗം, സ്നേഹവിരുന്ന്. ഞായറാഴ്ച രാവിലെ എട്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ. വൈകിട്ട് അഞ്ചിന് തിരുനാൾ കുർബാന. ഫാ. ജോയ്സൻ പുതുക്കാട്ടിന്റെ കാർമികത്വത്തിൽ. തുടർന്ന് പ്രസംഗം, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, പ്രദക്ഷിണം.