തൃക്കാക്കര : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ വൈകീട്ടോടെ ഉണ്ടായ തീ പൂർണമായും അണച്ചു. 110 അഗ്നിശമനസേനാംഗങ്ങളും 15 വാഹനങ്ങളും ചേർന്നാണ് നിയന്ത്രണവിധേയമാക്കിയത്.
റീജണൽ ഫയർ ഓഫീസർ കെ.കെ ഷിജു, ജില്ലാ ഫയർ ഓഫീസർ ജോജി എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെ വിവിധ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.