മൂവാറ്റുപുഴ:പേരമംഗലം ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രിയും പ്രതിഷ്ഠാ ദിന മഹോത്സവും ഇന്ന് ആരംഭിക്കും.ഇന്ന് രാവിലെ 5.30ന് നടതുറക്കൽ, 7ന് ദീപാരാധന, ആചാര്യവരണം, പ്രസാദ ശുദ്ധി, അത്താഴ പൂജ, നട അടയ്ക്കൽ. മഹാ ശിവരാത്രി ദിവസമായ നാളെ 5ന് പള്ളിയുണർത്തൽ, നട തുറക്കൽ, നിർമ്മാല്യ ദർശനം, മഹാ ഗണപ്പതി ഹോമം, ഉഷ പൂജ, 10ന് ഉച്ച പൂജ, രാത്രി 10ന് നാട്ടുപ്പാട്ടരങ്ങ്,പുലർച്ചെ ഒന്ന് മുതൽ ബലി തർപ്പണം. 23ന് പതിവ് തിരുക്കർമ്മങ്ങൾക്ക് പുറമെ, രാവിലെ 10ന് പൊങ്കാല, ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്,25ന് വൈകിട്ട് 5.30ന് സർവൈശ്വര്യ പൂജ, 26ന് രാവിലെ 8ന് പന്തീരടി പൂജ, പഞ്ചവിശംതി കലശം.