കുറുപ്പംപടി: എറണാകുളം ഡയറ്റ് ലാബ് യു.പി സ്‌കൂളിന്റെ വാർഷികവും പൂർവ വിദ്യാർത്ഥിയും പത്മശ്രീ ജേതാവുമായ എം.കെ. കുഞ്ഞോൽ മാഷിനെ ആദരിക്കലും ഡയറ്റ് ഓഡിറ്റോറിയത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, രായമംഗലം വാർഡ് മെമ്പർ മേരി പൗലോസ്, പി.റ്റി.എ പ്രസിഡന്റ് പി.എൻ. ഷിജു, സന്തോഷ് പനിച്ചിക്കുടി, ഡയറ്റ് പ്രിൻസിപ്പൽ റ്റി.വി. ഗോപകുമാർ, ഡയറ്റ് ലക്ചറർ എം.എൻ. ജയ എന്നിവർ പ്രസംഗിച്ചു.