കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമനസാഹിത്യ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സിഎൻ പ്രഭകുമാറിന്റ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ .എൻ വിജയൻ വിഷയാവതരണം നടത്തി. നഗരസഭാ ഉപാദ്ധ്യക്ഷ വിജയാ ശിവൻ, ഗ്രന്ഥശാല സെക്രട്ടറി എം.കെ .രാജു ,സി.എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.