anwar-sadath-mla
ആലുവയിൽ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം അൻവർ സാദത്ത് എം എൽ എ ഉത്ഘാടനം ചെയ്യുന്നു.

ആലുവ:ടൂറിസ്റ്റ് ബസുക്കൾക്ക് ഏകീകൃത നിറം ഏർപ്പെടുത്താൻ ഉടമകൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. നിറം മാറ്റുന്നതിന് ഒന്നര ലക്ഷത്തോളം രൂപയുടെ അധിക ചെലവ് വരുമെന്ന ഉടമകളുടെ അഭിപ്രായം പരിഗണിച്ച് സർക്കാർ സാവകാശം നൽകണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുമെന്നും എം എൽ എ അറിയിച്ചു.

കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി..സിഡി.എ ചെയർമാൻ വി. സലിം മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണോദ്ഘടനം നിർവഹിച്ചു. സി.പി.ആർ ട്രെയിനിംഗ് പ്രോഗ്രാമിന് വാഹനങ്ങൾ നൽകിയ ഉടമകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എൻഫോഴ്‌മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണനും ജില്ലയിലെ അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണം ബി.ഒ.സി.എ സൗത്ത് സോൺ ചെയർമാൻ മനോജ് പടിക്കൽ നിർവഹിച്ചു.

ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിൽ ജെ.സി.ഐ ദേശീയ ട്രെയിനർ സജീവ് ദേവ് ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എ.ജെ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, വർക്കിംഗ് പ്രസിഡൻറ് എ.ജെ. റിജാസ്, സെക്രട്ടറി വി. പ്രശാന്ത്, ജില്ലാ ജനറൽ സെക്രട്ടറി പി.എ. അനൂപ്, ജിജോ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.